ഗാർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ബ്സ​ന്‍സ് പെ​ർ​മി​റ്റ് ഇനി സ​ഹ​ൽ ആപ്പിൽ

Absence permit for domestic workers now available on Sahel app

കു​വൈ​ത്ത് : ഗാർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ബ്സ​ന്‍സ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള സേ​വനം പു​തു​താ​യി ചേ​ര്‍ത്ത് സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആപ്പ്. ഇ​തോ​ടെ ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്തി​നു പു​റ​ത്ത് ക​ഴി​യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റെ​സി​ഡ​ന്‍സി സ്റ്റാ​റ്റ​സ് സ്വ​മേ​ധ​യാ റ​ദ്ദാ​വു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യുമെന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു.

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.
കു​വൈ​ത്തി സ്പോ​ൺ​സ​റാ​ണ് സ​ഹ​ല്‍ ആ​പ് വ​ഴി ഇ​തി​നാ​യി പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ​രേ​ഖ കാ​ലാ​വ​ധി ഈ ​കാ​ല​യ​ള​വി​ൽ സാ​ധു​വാ​യി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹ​ൽ ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ 10 ല​ക്ഷ​ത്തി​ലേ​റെ വ​രി​ക്കാ​ർ സ​ഹ​ല്‍ ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *