‘ഡ്രീം ലവനെ’ ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു

Asian Football Confederation has announced 'Dream XI'

ദോഹ: ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച 11 പേരു​മായി സ്വപ്​ന സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ. ​വിവിധ രാജ്യക്കാരായ, വിവിധ കാലങ്ങളിൽ മിന്നും പ്രകടനം കാഴ്​ചവെച്ച 48 പേരെ തെരഞ്ഞെടുത്ത്​ വോട്ടിനിട്ട്​ അവരിൽ നിന്നാണ്​ ​ ‘ഡ്രീം ഇലവനെ’ തെരഞ്ഞെടുത്തിരിക്കുന്നത്​.

ജൂലായ്​ 12 മുതൽ ജൂലായ്​ 30 വരെ എ.എഫ്​.സി വെബ്​സൈറ്റ്​ വഴി നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെയാണ്​ താരങ്ങളെ കണ്ടെത്തിയത്​. ഏഷ്യൻ ഫുട്​ബാൾ വിദഗ്​ധരുടെ അഭിപ്രായവും പരിഗണിച്ചുമാണ്​ ഡ്രീം ഇലവൻ തയ്യാറാക്കിയത്​. ടൂർണമെൻറിന്​ കിക്കോഫ്​ വിസിൽ മുഴങ്ങാൻ ആറ്​ മാസം ബാക്കിനിൽക്കെയായിരുന്നു ഏഷ്യൻ കപ്പ്​ ഡ്രീം ഇലവൻ തെരഞ്ഞെടുപ്പ്​ നടപടിക്ക്​ തുടക്കം കുറിച്ചത്​.

ഏഷ്യൻ വൻകരയിലെ 24 ഫുട്​ബാൾ കരുത്തർ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിലേക്ക് 11 പേരിൽ നാലു പേർ ജപ്പാനിൽ നിന്നുള്ളവരാണ്​. മൂന്ന്​ കൊറിയക്കാരും രണ്ട്​ ഇറാൻ താരങ്ങളും ഒരു സൗദി, ആസ്​ട്രേലിയ ൻ താരവും ചേരുന്നതോടെ ​ഡ്രീം ഇലവൻ തയ്യാർ. 2024 ജനുവരി 12നാണ്​ ലോകകപ്പ്​ വേദികൾ ഉൾപ്പെടെയുള്ള കളിമുറ്റത്ത്​ ഏഷ്യൻ കപ്പിൻെറ ആവേശപ്പോരാട്ടത്തിന്​ പന്തുരുളുന്നത്​.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *