റിയാദ്: വെബ് സെര്‍ച്ച് എഞ്ചിനുകള്‍ വഴി പരസ്യങ്ങള്‍ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അവകാശവാദമുന്നയിച്ച് മന്ത്രാലയത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ 51 വ്യാജ വെബ്സൈറ്റുകള്‍ സൗദി വാണിജ്യ മന്ത്രാലയം തടഞ്ഞു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ പരിപാലിക്കുന്നതിനുമായി നിയമം ലംഘിക്കുന്ന വെബ്സൈറ്റുകൾ നിരന്തരം ബ്ലോക്ക് ചെയ്യമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ഇത്തരം വഞ്ചനയില്‍നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുവാന്‍ എല്ലാ വെബ്സൈറ്റുകളും നിരീക്ഷിക്കാനും തടയാനും തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരുന്നതായി മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന് അല്‍ ഹുസൈന് അറിയിച്ചു.
തട്ടിപ്പുകള്‍ നടത്തുന്ന ഏതെങ്കിലും വ്യാജ വെബ്സൈറ്റുകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 1900 എന്ന നമ്പര്വഴിയോ ബലാഗ് ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാനും വക്താവ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Related News
ഓൺലൈൻ പണം തട്ടിപ്പുകൾ; ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്
സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് ഇനി ഗ്രിഗോറിയൻ കലണ്ടർ
റിയാദിൽ ഇന്ത്യൻ ഉത്സവം
മുഖഛായ മാറ്റി റിയാദ്
ജല വെല്ലുവിളി നേരിടാൻ വരുന്നു അന്താരാഷ്ട്ര ജല സംഘടന
റിയാദിലും മക്കയിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C