ഇരു ഹറം പള്ളികളുടെ മതകാര്യ പ്രസിഡൻസിയുടെ തലവനായി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ്

Sheikh Abdul Rahman Al Sudais

ജിദ്ദ: ഇരു ഹറം പള്ളികളുടെ മതകാര്യ പ്രസിഡൻസിയുടെ തലവനായി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസിനെ മന്ത്രി പദവിയോടെ നിയമിച്ചതായി സൽമാൻ രാജാവ് അറിയിച്ചു. നേരത്തെ, ഷെയ്ഖ് സുദൈസ് ഇരു ഹറം കാര്യ വകുപ്പിന്റെ ജനറൽ പ്രസിഡൻസി തലവൻ ആയിരുന്നു. പുതിയ നിയമന പ്രകാരം ഇമാം, മുഅദ്ദിൻ, മത ക്ലാസുകൾ, മറ്റു മതകാര്യ ചലനങ്ങൾ തുടങ്ങി നിരവധി മതകാര്യ പ്രവർത്തനങ്ങളുടെ ചുമതലയായിരിക്കും ഇനി സുദൈസിനുണ്ടായിരിക്കുക.

ഇതോടൊപ്പം രണ്ട് ഹറം പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ജനറൽ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി തൗഫീഖ് അൽ റബീഅയെയും രാജാവ് നിയമിച്ചു. മന്ത്രി ഡോ. റബീഅക്ക് പള്ളി വികസനം, പരിപാലനം, സേവനം തുടങ്ങി വി വിവിധ കാര്യങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും ഉണ്ടായിരിക്കുക. മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് രാജാവ് പുറപ്പെടുവിച്ച രണ്ട് രാജകീയ ഉത്തരവുകളിലാണ് നിയമനങ്ങൾ നടത്തിയത്.

മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മീഷന്റെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സാങ്കേതിക സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മദീന മേഖല വികസന അതോറിറ്റി, ഹജ്, ഉംറ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രതിനിധികൾ, മക്ക മസ്ജിദുൽ ഹറമിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറൽ അതോറിറ്റി മതകാര്യ അധ്യക്ഷൻ, അതിഥികൾക്കുള്ള കമ്മിറ്റി എന്നിവയും സമിതിയിൽ ഉൾപ്പെടുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *