മലയാളത്തിന്റെ എക്കാലത്തയും പ്രിയ സംവിധായകൻ ആണ് സിദ്ധിഖ്.ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു മരണം . മലയാളത്തിന്റെ കോമഡി ജോണർ സിനിമകളിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ച അദ്ദേഹം ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്.
കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം ചികത്സയിലായിരുന്നു അതിനിടെയാണ് ഹൃദയഘാതം സംഭവിച്ചത്.സിനിമ മേഖലയിലെ പല പ്രശസ്തരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
നാടകവേദികളിലൂടെ കലാലോകത്തേക്ക് കടന്നുവന്ന അദ്ദേഹം തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
വ്യത്യസ്തമായ കഥാശൈലിയും ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ് – ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്.തുടർന്ന് ‘ ‘നാടോടിക്കാറ്റ് ‘ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ് ‘ എന്നിവയും ഹിറ്റ് ആയിരുന്നു.
സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്ലെർ ആയിരുന്നു. ചിത്രത്തിന്റെ നിർമാണത്തിൽ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്സ്’ സിദ്ദിഖിന്റെ സംവിധാനത്തിൽ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദർ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C