തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലേക്കാണ് ഉപതരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 17നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷ്മപരിശോധന നടത്തും. ഓഗസ്റ്റ് 21 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വ്യാഴാഴ്ച്ചയോട് കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
പുതുപ്പള്ളി കൂടാതെ ജാർഖണ്ഡിലെ ധുംരി, ത്രിപുരയിലെ ബോക്സാനഗർ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്റെ രാജിയെത്തുടർന്ന് ഒഴിവ് വന്ന ധൻപൂർ, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
53 വർഷം പുതുപ്പള്ളി ഭരിച്ച ഉമ്മൻചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളി യുഡിഎഫ് തന്നെ ഭരിക്കും എന്ന വിശ്വാസത്തിലാണ് യുഡിഎഫ് സർക്കാർ. പിതാവിന് ഒപ്പം നിന്ന പുതുപ്പള്ളി തന്നെയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സ്ഥാനാർത്ഥി ആരാവും എന്നത് വ്യക്തമായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ നിന്ന് പരാജയപ്പെട്ട ജെയ്ക്ക്.സി.തോമസ് സ്ഥാനാർത്ഥിയായേക്കുംഎന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...
Continue reading
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്/നോ...
Continue reading
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റ...
Continue reading
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്...
Continue reading
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...
Continue reading
ക്വാലലംപുര്: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ്...
Continue reading
തിരുവനന്തപുരം : വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സ...
Continue reading
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹരജി. റ...
Continue reading
തിരുവനന്തപുരം : കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരളീയം രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ...
Continue reading
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. യുനെസ്കോ പുതുതായി തിരഞ്ഞെടുത്ത 55 സർഗാത്മക ന...
Continue reading