സലാല: ദോഫാറിൽ സിവിൽ ഡിഫൻസ് എക്സിബിഷന് തുടക്കം അപകടരംഗങ്ങളിൽ രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന എക്സിബിഷന് തുടങ്ങി. ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമീരിയുടെ മുഖ്യ രക്ഷാധികാരത്തിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.
സിവിൽ ഡിഫൻസ്-ആംബുലൻസ് പ്രവർത്തനരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് എക്സിബിഷനിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്. അതോടൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഒരുക്കങ്ങളെ സംബന്ധിച്ചും സുരക്ഷയെക്കുറിച്ചും ബോധവത്കരണ പരിപാടികളും അരങ്ങേറുന്നുണ്ട്.
പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം ജനങ്ങളെ ബോധവത്കരിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. സലാല ഗാർഡൻസ് മാളിൽ(എക്സിബിഷൻ ഹാൾ) ഞായറാഴ്ച തുടങ്ങിയ പ്രദർശനം ആഗസ്റ്റ് 10 വരെ നീളും.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C