അബുദാബി: യുഎഇയിലെ താമസ വിസയിലുള്ളവർക്ക് വിസയിലെ വിശദാംശങ്ങളും വിവരങ്ങളും മാറ്റുന്നതിനും തിരുത്തുന്നതിനും ഓണ്‍ലൈന്‍ വഴി സാധിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 200 രൂപയാണ് ഇതിന് ഫീസായി ഈടാക്കുക.
ഐസിപിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് മുഖാന്തരമോ ആണ് ഇതിന് അപേക്ഷിക്കാനാവുക. ഇതിനായി യുഎഇ പാസ് ഉപയോഗിച്ചോ യൂസര്‍നെയിം ഉപയോഗിച്ചോ ആണ് വെബ്സൈറ്റില്‍ പ്രവേശിക്കേണ്ടത്. ഇതിന് പുറമെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ മാറ്റത്തിന് അപേക്ഷിക്കാമെന്നും ഐസിപി അറിയിച്ചു. സ്പോണ്‍സറുടെ അപേക്ഷ അടക്കമുള്ള രേഖകള്‍ വിസയില്‍ തിരുത്തല്‍ വരുത്തുന്നതിന് സമര്‍പ്പിക്കണം.
വ്യക്തിവിവരങ്ങള്‍, തൊഴില്‍ വിഭാഗം എന്നിവയെല്ലാം ഓണ്‍ലൈനായി മാറ്റം വരുത്താനാവുന്നതാണ്. പാസ്പോർട്ട് വിശദാംശങ്ങളില്‍ മാറ്റം വന്നാല്‍ വിസയിലും മാറ്റം വരുത്താം. പൗരത്വം മാറിയാല്‍ ഓണ്‍ലൈനായി വിസയില്‍ അത് സംബന്ധമായ മാറ്റം വരുത്താമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C