നിയമങ്ങളും നയങ്ങളും പുതിയതായി രൂപപ്പെടുത്തും; ദുബായ്

Sheikh Maktoum bin Mohammed

ദുബായ്: കേന്ദ്ര സർക്കാരിനു പുതിയ സാമ്പത്തിക ആസൂത്രണം സംവിധാനം കൊണ്ടുവരുമെന്നും സാമ്പത്തിക നിയമങ്ങളും നയങ്ങളും പുതിയതായി രൂപപ്പെടുത്തുമെന്നും ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. സാമ്പത്തിക ശാക്തീകരണം, ശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ, ഭാവി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ, സുസ്ഥിരം വികസനം എന്നിവയിലൂടെ സർക്കാരിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു.

വ്യവസായ രംഗത്തിന്റെ മൽസരക്ഷമത വർധിപ്പിക്കും.രാജ്യാന്തര സാമ്പത്തിക സഹകരണങ്ങൾ വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളുമായി ചേർന്നു സാമ്പത്തിക രംഗത്ത് യോജിച്ചുള്ള മുന്നണി രൂപപ്പെടുത്തും. രാജ്യാന്തര നികുതി സംവിധാനം വികസിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുന്ന നിലയിൽ സുസ്ഥിര സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തി നടപ്പാക്കുമെന്നു ഷെയ്ഖ് മക്തും പറഞ്ഞു.

വിവിധ മേഖലയിൽ കഴിവുള്ളവർക്കു പ്രാധാന്യം നൽകും. മനുഷ്യരുടെ കഴിവുകളുടെ ശക്തീകരിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ തലത്തിൽ ഉറപ്പിക്കും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കും. മികച്ച പ്രഫഷനലുകൾക്ക് നിർമിത ബുദ്ധിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കും.അദ്ദേഹം പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *