ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായിരുന്ന അപകീർത്തി കേസ് സുപ്രീംകോടതി തടഞ്ഞു. വയനാട് എംപി ആയിരിക്കെയാണ് രാഹുൽഗാന്ധിക്കെതിരെ കേസ് നിലനിന്നിരുന്നത്. കോടതി കേസ് സ്റ്റേ ചെയ്യുകയും അതോടെ രാഹുൽഗാന്ധിയുടെ എംപി സ്ഥാനത്തുള്ള അയോഗ്യത നീങ്ങുകയും ചെയ്തു.സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി നിർണയിച്ചത്.പരമാവധി ശിക്ഷ എന്നത് സുപ്രീംകോടതി വിലക്കി , ഇതോടെ കേസിൽ സുപ്രീംകോടതിയുടെ വാദം പൂർത്തിയാക്കുകയും ചെയ്തു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് രാഹുൽഗാന്ധിക്കെതിരെ ഉണ്ടായിരുന്ന കേസ്, എന്നാൽ താൻ മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുൽഗാന്ധി കോടതിയിൽ ആവർത്തിച്ച് വാദിച്ചു. അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ഒന്നും തന്നെ പരാതിക്കാരൻ ബിജെപി എംഎൽഎ ആയ പൂർണേഷ് മോദി സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് കൊണ്ട് വലിയ നഷ്ടമുണ്ടാക്കി എന്നും, എംപി എന്ന നിലയിലുള്ള തന്റെ പദവിയെ വളരെയധികം സ്വാധീനിച്ചെന്നും രാഹുൽഗാന്ധി പറഞ്ഞു.
രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.ഇതോടെ രാഹുലിന്റെ ലോകസഭാ അംഗത്വം പുനർ സ്ഥാപിച്ചു കിട്ടുകയും ചെയ്തു.ഇരു വിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതിവിധി പ്രഖ്യാപിച്ചത്. മഹേഷ് ജഡ് മലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. തുടർന്ന് 15 മിനിറ്റോളം വാദിച്ചതിനുശേഷം ആണ് കോടതി വിധി നിർണയിച്ചത്. കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു തുടർന്നാണ് സുപ്രീംകോടതിയെ രാഹുൽ ഗാന്ധി സമീപിച്ചത്. കോടതിവിധി രാഹുലിന് അനുകൂലമായ സാഹചര്യത്തിൽ കേസിനെ രാഷ്ട്രീയമായി എടുക്കുവാൻ അനുവദിക്കില്ലെന്ന് കോടതി സിഗ്വിയോട് പരാമർശിക്കുകയും ചെയ്തു.
പരമാവധി ശിക്ഷ നൽകണമെങ്കിൽ അസാധാരണമായ സാഹചര്യം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി, എന്തുകൊണ്ട് ശിക്ഷ നൽകിയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് നരസിംഹ പറഞ്ഞു, പരമാവധി ശിക്ഷ നൽകുന്നതിലൂടെ അദ്ദേഹത്തിന്റെ പൊതുജീവിതത്തെയും ലോകസഭാ അംഗമായ വയനാട് മണ്ഡലത്തെയും ഇത് ബാധിക്കുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി.
ഇത് അടക്കമുള്ള കാര്യങ്ങൾ പ്രസ്താവിച്ചു കൊണ്ടാണ് സുപ്രീംകോടതി രാഹുൽഗാന്ധിക്കെതിരെയുള്ള കേസിലെ വിധി നിർണയിച്ചത്. ബി ആര് ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് കോടതിവിധി. കോടതിവിധിക്ക് ശേഷം രാഹുൽ ഗാന്ധി പഴയ എം പി സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
കോടതിയുടെ വിധിപ്പകർപ്പ് ലോകസഭാ സെക്രട്ടറിയേറ്റിന് കൈമാറുന്നതോടെ രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C