ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിനി ആൻ മരിയ ലോകത്തോട് വിട വാങ്ങി

Ann Maria, a native of Idukki who was undergoing treatment following a heart attack, bid farewell to the world


കോട്ടയം: ജൂൺ ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച 17 വയസ്സുകാരി ആൻ മരിയ ജോയ് അന്തരിച്ചു. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്.
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആൻ മരിയ ജോയ്. ജൂൺ ഒന്നിന് ഇരട്ടിയാറിലെ പള്ളിയിൽ അമ്മയോടൊപ്പം പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയാണ് ആനിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ഇടുക്കി കട്ടപ്പനയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങൾ മറികടന്നതിനെ തുടർന്ന് ജൂലൈയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *