ആരോഗ്യത്തിന്റെ, ചര്‍മത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ജപ്പാന്‍കാര്‍. പൊതുവേ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ ജപ്പാന്‍കാര്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് വാട്ടർതെറാപ്പി.
രാവിലെ ഉണർന്നാലുടൻ എന്നും 4-6 ഗ്ലാസ് വെള്ളം വെറും വയറ്റിൽ കുടിക്കുക. അതിന് ശേഷം മുഖം കഴുകുക. ഇതിനെയാണ് വാട്ടർതെറാപ്പി (ജലചികിത്സ ) എന്ന് പറയുന്നത്. ജാപ്പനീസ് വാട്ടര്‍ തെറാപ്പിയിലൂടെ ആമാശയം ശുചിയാക്കപ്പെടുകയും, ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും, നല്ല ശോധനയുണ്ടാകാനും സഹായകമാകുന്നു.
വെള്ളം കുടിച്ച് കഴിഞ്ഞ് ഒരു മണിക്കൂർ നേരത്തേക്ക് ഒന്നും കഴിക്കരുത്.
- വാട്ടർതെറാപ്പി കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മലബന്ധം കുറയ്ക്കും. അമിതവണ്ണവും രക്തസമ്മർദവും കുറയും. ചർമ്മം തിളങ്ങുകയും ചെയ്യും.
- ആഹാരത്തിന് അരമണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
- ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം ഇവയെ തടയാൻ ഗുണകരമാണ്.
- കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C