ഖത്തറിലേക്ക് സന്ദർശക പ്രവാഹം

Visitor flow to Qatar

ദോഹ : ഈ വർഷം ജനുവരി മുതൽ മേയ് വരെ 17.5 ലക്ഷമാണ് രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം. 2022 ലെ സമാന കാലയളവിനെക്കാൾ 206 ശതമാനമാണ് വർധന. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നു മാത്രം ആദ്യ 5 മാസം ദോഹയിൽ എത്തിയത് 6,85,000 പേരാണ്.

ജൂണിൽ ഖത്തർ കാണാനെത്തിയത് 2,81,994 പേർ. 41 ശതമാനം പേരും എത്തിയത് ജിസിസി രാജ്യങ്ങളിൽനിന്നുതന്നെയാണ്;1,18,597 പേർ. സന്ദർശകരുടെ എണ്ണത്തിൽ മാസാടിസ്ഥാനത്തിൽ 13.6 ശതമാനവും വർഷാടിസ്ഥാനത്തിൽ 99 ശതമാനവും വർധനയുണ്ട്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 26,261 പേരാണ് ജൂണിൽ എത്തിയതെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പറയുന്നു.

പെരുന്നാൾ ആഘോഷം പ്രമാണിച്ചും ഖത്തറിലെ പൈതൃക, ആധുനിക സൗകര്യങ്ങൾ ആസ്വദിക്കാനുമാണ് സന്ദർശകരെത്തിയത്. കോവിഡിന് മുൻപുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വർഷം രാജ്യത്തേക്കുള്ള സന്ദർശക വരവ് ഇരട്ടിയായിട്ടുണ്ട്.

Related News

ആതിഥേയ മേഖലയിൽ വീണ്ടും ഖത്തർ കുതിക്കുകയാണ്. രാജ്യത്തെ ഹോട്ടൽ മുറികളുടെ എണ്ണം വർഷാവസാനത്തോടെ 40,000 കവിയും. വർഷാദ്യ പകുതി വരെ രാജ്യത്തേക്കെത്തിയ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായത് ഹോട്ടൽ മേഖലയുടെ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ പേൾ ഖത്തറിലും വെസ്റ്റ് ബേയിലും കൂടുതൽ റിസോർട്ടുകളും ഹോട്ടലുകളും തുറക്കും.

അതേസമയം ഖത്തറിന്റെ ആതിഥേയ മേഖല വരും വർഷങ്ങളിൽ കാര്യമായ വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തുന്നത്. മുറികളുടെ ബുക്കിങ്, അനുബന്ധ റസ്റ്ററന്റുകളുടെ ബിസിനസ് എന്നിവയിൽ വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വരും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *