കൊച്ചി: സിനിമ- സീരിയൽ നടൻ കൈലാസ് നാഥ്(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് എന്ന അസുഖത്തെ തുടർന്ന് ഒരുപാട് നാളായി ചികിത്സയിലായിരുന്നു. നടി സീമ ജി. നായർ അടക്കമുള്ള താരങ്ങൾ കൈലാസ് നാഥിന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുകാലത്ത് തമിഴിലെ പ്രമുഖനായ നടനായിരുന്നു ഇദ്ദേഹം. ‘സംഗമം ‘ ആണ് ആദ്യ സിനിമ. ‘ഇത് നല്ല തമാശ’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്കാരം വെള്ളിയാഴ്ച.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C