സൗ​ദിയിലും കു​വൈ​ത്തിലും ഇനി ചെ​മ്മീ​ൻ ചാ​ക​ര

Shrimp fishing season starts in Saudi Arabia's Eastern Province

ദ​മ്മാം/കു​വൈ​ത്ത് : ചെ​മ്മീ​നു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ​വ​ർ​ഷ​വും ഏ​ർ​പ്പെ​ടു​ത്തു​ന്ന ട്രോ​ളി​ങ്​​ നി​രോ​ധ​ന​ത്തി​ന്​ സ​മാ​പ​ന​മാ​യി. സൗ​ദിയിലും കു​വൈ​ത്തിലും ക​ട​ലി​ലേ​ക്ക്​ പോ​കു​ന്ന ബോ​ട്ടു​ക​ൾ​ക്ക്​ ഇ​നി ചെ​മ്മീ​നു​ക​ളു​ടെ കൊ​യ്​​ത്തു​കാ​ല​മാ​ണ്.

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖ​ത്വീ​ഫി​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്​ പു​തി​യ ചാ​ക​ര​ക്കാ​ല​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്. 300 ല​ധി​കം ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​യെ​ങ്കി​ലും വ​ള​രെ​ക്കു​റ​ച്ച്​ ബോ​ട്ടു​ക​ൾ മാ​ത്ര​മേ പി​റ്റേ​ദി​വ​സം ചെ​മ്മീ​നു​ക​ളു​മാ​യി തി​രി​കെ​യെ​ത്തി​യ​ത്. അ​ധി​കം ബോ​ട്ടു​ക​ളും ഉ​ൾ​ക്ക​ട​ലി​ൽ ഒ​രാ​ഴ്ച​യി​ല​ധി​കം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ്​ തി​രി​കെ​യെ​ത്തു​ക. അ​തു​കൊ​ണ്ടു​ത​ന്നെ വ​രും ആ​ഴ്​​ച​ക​ളി​ലാ​യി​രി​ക്കും ചെ​മ്മീ​ൻ വി​പ​ണി കൃ​ത്യ​മാ​യി സ​ജീ​വ​മാ​വു​ക.

അ​റേ​ബ്യ​ൻ തീ​ര​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​മ്മീ​നു​ള്ള മേ​ഖ​ല​യാ​ണ് കു​വൈ​ത്ത് തീ​രം. ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ചെ​മ്മീ​ൻ ചാ​ക​ര തുടങ്ങി. ക​ഴി​ഞ്ഞ ദി​വ​സം നൂ​റി​ലേ​റെ കൊ​ട്ട പ്രാ​ദേ​ശി​ക ചെ​മ്മീ​ൻ ഷ​ർ​ഖ് മാ​ർ​ക്ക​റ്റി​ൽ എ​ത്തി. ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് കു​വൈ​ത്ത് മ​ത്സ്യ​വി​പ​ണി​യി​ല്‍ പ്രാ​ദേ​ശി​ക ചെ​മ്മീ​ന്‍ എ​ത്തി​യ​ത്.

Related News

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചെ​മ്മീ​ൻ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​മെ​ന്നും അ​തു​വ​ഴി വി​ല​കു​റ​യു​മെ​ന്നു​മാ​ണ് ചെ​മ്മീ​ൻ​പ്രേ​മി​ക​ളു​ടെ പ്ര​തീ​ക്ഷ. അ​തി​നി​ടെ, പ്രാ​ദേ​ശി​ക ചെ​മ്മീ​നെ​ന്ന വ്യാ​ജേ​ന രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്ത ചെ​മ്മീ​ന്‍ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *