മനുഷ്യക്കടത്ത് ഫലഫ്രദമായി തടയും; ഒമാൻ

The Sultanate of Oman: Relentless efforts to combat human trafficking -

മസ്കറ്റ്: മനഷ്യക്കടത്ത് തടയാൻ ഉള്ള പുതിയ കരട് നിയമത്തിനിള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയം. ഒമാനിൽ മനഷ്യക്കടത്ത് കൂടുതൽ ഫലഫ്രദമായി തടയാൻ പുതിയ നിയമം വരുന്നു.മനുഷ്യക്കടത്ത് തടയാൻ ഒമാൻ നിരന്തരമായ ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് അണ്ടർസെക്രട്ടറിയും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു.

പുതിയ കരട് നിയമനിർമ്മാണം അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെയും യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസിന്റെയും സഹകരണത്തോടെയാണ്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെറുക്കുന്നതിൽ ഒമാൻ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു.

മനുഷ്യ കടത്തിനെതിരെയുള്ള ലോക ദിനാചരാണം ഒമാനിൽ വിവിധ പരിപാടികളോടെ നടക്കും. കുറ്റകൃത്യത്തെ ചെറുക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ആവശ്യമാണ്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *