ബ​ഹ്റൈ​നി​ലെ ​ ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം ​പേ​ർ മ​ല​യാ​ളി​കൾ

More than 200,000 Indians in Bahrain are Malayalis.

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​പ്ര​കാ​രം ബ​ഹ്റൈ​നി​ലു​ള്ള​ത് 3,20,000 ഇ​ന്ത്യ​ക്കാ​ർ. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം ​പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് ഇ​ന്ത്യ​ൻ എം​ബ​സ്സി​യു​ടെ ക​ണ​ക്ക്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 8.8 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് (എ​ൻ.​ആ​ർ.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് പ​റ​യു​ന്ന​ത്.

3.41 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ക്കാ​രു​ള്ള യു.​എ.​ഇ​യാ​ണ് എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. തൊ​ട്ടു​പി​ന്നി​ൽ സൗ​ദി അ​റേ​ബ്യ​യാ​ണ്- 2.59 ദ​ശ​ല​ക്ഷം. കു​വൈ​ത്ത് -1.02 ദ​ശ​ല​ക്ഷം, ഖ​ത്ത​ർ -7,40,000, ഒ​മാ​ൻ- 7,70,000, ബ​ഹ്‌​റൈ​ൻ -3,20,000 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. യു.​എ​സി​ൽ 1.28 ദ​ശ​ല​ക്ഷ​വും യു.​കെ​യി​ൽ 3,50,000 ഇ​ന്ത്യ​ക്കാ​രു​ണ്ട്. ആ​സ്‌​ട്രേ​ലി​യ- 2,40,000, മ​ലേ​ഷ്യ-2,20,000, കാ​ന​ഡ- 1,70,0000 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം.

ആ​കെ​യു​ള്ള എ​ൻ.​ആ​ർ.​ഐ​ക​ളു​ടെ 66 ശ​ത​മാ​ന​ത്തി​ല​ധി​കം ജി.​സി.​സി​യി​ലാ​ണ്. 2022 മാ​ർ​ച്ച് വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *