UAE കോര്‍പ്പറേറ്റ് നികുതി; പുതിയ ചട്ടങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍

UAE announces rules on tax for real estate investments

ദുബായ് : യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതിയിൽ നികുതി അടയ്ക്കല്‍, റീഫണ്ട്, പാപ്പരാകുന്ന സാഹചര്യം എന്നിവ ഉള്‍പ്പെടെയുള്ള ചട്ടങ്ങളിൽ ഭേദഗതി. പുതിയ ചട്ടം ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരും. നികുതി വെട്ടിപ്പിനുള്ള പിഴ 50,000 ദിര്‍ഹമാണ്.

പ്രധാനമായും മൂന്ന് നിയമലംഘനങ്ങളാണ് കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സമയത്തിന് കോര്‍പ്പറേറ്റ് നികുതി അടയ്ക്കുന്നതിലും ഫയല്‍ ചെയ്യുന്നതിലും വീഴ്ച വരുത്തുന്നതാണ് ഒരു നിയമലംഘനം. കോര്‍പ്പറേറ്റ് നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മാറ്റം വരുത്തുന്നത് അതോറിറ്റിയെ അറിയിച്ചിട്ടില്ലെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കും. കോര്‍പ്പറേറ്റ് നിയമപ്രകാരം സൂക്ഷിക്കേണ്ടതും സമര്‍പ്പിക്കേണ്ടതുമായ രേഖകള്‍ കൃത്യമല്ലെങ്കിലും നിയമലംഘനമായി കണക്കാക്കും.

3,75,000 ദിര്‍ഹവും അതിന് മുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി അടയ്‌ക്കേണ്ടത്. കണക്കുകള്‍ രേഖപ്പെടുത്തുകയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കുകയും വേണം. തര്‍ക്കമുള്ള അക്കൗണ്ട് ആണെങ്കില്‍ അടുത്ത നാല് വര്‍ഷത്തേക്കോ തര്‍ക്കം തീരുന്ന വരെയോ സൂക്ഷിക്കണം. ഏതാണോ ഒടുവില്‍ സംഭവിക്കുന്നത് അതുവരെ കണക്ക് സൂക്ഷിക്കണം. കണക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇംഗ്ലീഷില്‍ നല്‍കാം.ഏതെങ്കിലും പ്രത്യേക ഭാഗം ആവശ്യപ്പെട്ടാല്‍ അറബിയില്‍ മൊഴിമാറ്റം ചെയ്യണം.

Related News

പുതിയ നികുതി ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *