വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്ക് വേഗമെത്താം

Education City's new tram line connects campuses

ദോഹ: Qatar എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകൾ പുതിയ ഗ്രീൻ ലൈനിൽ ഓടി തുടങ്ങി. എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക്-വടക്ക് ക്യാമ്പസുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഇരു കാംപസുകളിലെയും കമ്യൂണിറ്റി ഹൗസിങുമായി ബന്ധിപ്പിച്ചാണ് റൂട്ടുകൾ.

ഖത്തർ ഫൗണ്ടേഷനിലെ ക്യാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഗ്രീൻ ലൈന്‍. നിലവിലെ ബ്ലൂ, യെല്ലോ ലൈനുകൾക്കു പുറമെയാണ് കൂടുതൽ മേഖലകളിലെ യാത്ര അനായാസമാക്കുന്ന ഗ്രീൻ ലൈനും സജ്ജമായത്. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി.

പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് സ‍ർവീസ് ആരംഭിച്ചത്. ജൂലൈ ആദ്യവാരം പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയാണ് ജൂലൈ 29ന് സർവീസിന് തുടക്കമിട്ടതെന്ന് അധികൃതർ അറിയിച്ചു. സുസ്ഥിര വികസനവും പരിസ്ഥിതി സൗഹാർദമായ പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം ടെക്നിക്കൽ ഓഫിസ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു.

Related News

എജ്യുക്കേഷൻ സിറ്റി കമ്മ്യൂണിറ്റി ഹൗസിംഗ്, ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) ഗവേഷണ കേന്ദ്രങ്ങൾ, പ്രീമിയർ ഇൻ ദോഹ എജ്യുക്കേഷൻ സിറ്റി ഹോട്ടൽ, ഖത്തർ സയൻസ് & ടെക്‌നോളജി പാർക്ക്, ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ, സിദ്ര മെഡിസിൻ എന്നിവയും സൗത്ത് കാമ്പസിലെ സർവ്വകലാശാലകളും സ്‌കൂളുകളും ഉൾപ്പെടുന്നതാണ് സ്റ്റോപ്പുകൾ.

2019 ഡിസംബർ 25ന് ബ്ലൂ ലൈനിൽ മത്താഫിൽ നിന്ന് സർവീസിന് തുടക്കമിട്ടാണ് എജ്യുക്കേഷൻ സിറ്റിയിൽ ട്രാം ഓടി തുടങ്ങിയത്. 2020 ഒക്ടോബർ 12ന് യെല്ലോ ലൈനിലും ട്രാമുകൾ ഓടിത്തുടങ്ങി. അൽ ഷഖബ് മുതൽ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം വരെയാണ് യെല്ലോ ലൈൻ. ഗ്രീൻ ലൈനും കൂടി പ്രവർത്തനം തുടങ്ങിയതോടെ എജ്യുക്കേഷൻ സിറ്റിയിലുടനീളം പരിസ്ഥിതി സൗഹൃദവും എളുപ്പമായതും സൗകര്യപ്രദവുമായ യാത്രയാണ് അധികൃതർ ഉറപ്പാക്കിയിരിക്കുന്നത്.

മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചാണ് ട്രാമുകൾ. ദിവസേന മൂവായിരത്തിലധികം പേരാണ് ട്രാമുകളിലൂടെ സഞ്ചരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് എജ്യുക്കേഷന്‍ സിറ്റി ട്രാമിൽ യാത്ര ചെയ്തിട്ടുള്ളത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *