11,720 ത​ണ​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കും;​ കൃഷി മന്ത്രാലയം

11,720 shade trees will be planted; Ministry of Agriculture bahrain

മ​നാ​മ: കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​​ളു​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാനായി വേ​പ്പ്, ചെ​മ്പ​ര​ത്തി, ഫി​ക്ക​സ്, യൂ​ക്കാ​ലി​പ്റ്റ​സ്, കാ​സി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ 11,720 ത​ണ​ൽ മ​ര​ങ്ങ​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​മെന്ന് കൃ​ഷി മ​ന്ത്രാ​ല​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ക​ൺ​വെ​ൻ​ഷ​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് വ​ന​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ന്നും കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു.

പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ 1.8 ദ​ശ​ല​ക്ഷ​മാ​ണെ​ന്നാ​ണ് ക​ണ​ക്ക്. 2035ഓ​ടെ 3.6 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. അതി​നു​ത​കു​ന്ന രീ​തി​യി​ൽ ഹ​രി​ത​പ​ദ്ധ​തി​ക​ളു​മാ​യിട്ടാണ് കൃഷി മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ, എ​ല്ലാ ജ​ങ്ഷ​നു​ക​ളും ഹ​രി​താ​ഭ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി.

ഫെ​ബ്രു​വ​രി​യി​ൽ തു​ട​ങ്ങി​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ളി​ലും മ​റ്റും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ പി​ന്തു​ണ​യോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. കാ​ർ​ബ​ൺ വി​കി​ര​ണം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *