തീപിടിത്തം തടയാൻ അലുമിനിയം പാനൽ നീക്കം ചെയ്യാൻ sharjah

Aluminium cladding blamed as authorities to probe towers across emirate

ഷാർജ: തീപിടിത്ത സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കു പുറത്തെ അലുമിനിയം പാനലുകൾ നീക്കണമെന്ന് ഷാർജ ഭരണകൂടം. പാനൽ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചതായി വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പറഞ്ഞു.

പാർപ്പിട, വാണിജ്യ കെട്ടിടങ്ങളിൽ തീ പിടിക്കുമ്പോൾ വേഗം വ്യാപിക്കാൻ കാരണം അലുമിനിയം പാനലുകളാണെന്നു കണ്ടെത്തിയിരുന്നു. ഇനി മുതൽ അലുമിനിയം പാനലിനു പകരം അഗ്നി പ്രതിരോധ ശേഷിയുള്ള മറ്റു നിർമാണ വസ്തുക്കൾ ഉപയോഗിച്ചു കെടിട്ടം കൂടുതൽ സുരക്ഷിതമാക്കാനാണ് സർക്കാർ തീരുമാനം. പുറത്തെ പാനലുകൾ നീക്കുന്നതും പുതിയതു സ്ഥാപിക്കുന്നതും സർക്കാർ ചെലവിലാണ്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റേറ്റ് സമിതിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

ജനങ്ങളുടെ സുരക്ഷയെക്കരുതി സർക്കാർ നേരിട്ടു നടത്തുന്ന ജോലികളായതിനാൽ താമസക്കാർക്കോ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കോ കെട്ടിട ഉടമകൾക്കോ ചെലവില്ല. പാനൽ ജോലികൾ തുടങ്ങുന്നതിനു മുൻപ് കെട്ടിടങ്ങൾക്ക് മുന്നിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. സർക്കാർ ചെലവിലാണ് ജോലികൾ എന്നതിനാൽ കെട്ടിടങ്ങളിലെ താമസക്കാരും ആശ്വാസത്തിലാണ്. നിർമാണ ജോലികൾ അവസാനിക്കുന്നതോടെ കെട്ടിടങ്ങളുടെ മുഖഛായയും മാറും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *