ഖരീഫ്: ‘ബ്ലൂം ഹവാന സലാല ഫെസ്റ്റിവലി’ന് ഇന്നു തുടക്കം.

മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി പൈ തൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പി ക്കുന്ന ‘ബൂം ഹവാന സലാല ഫെസ്റ്റിവൽ’ പരിപാ ടികൾക്ക് ഇന്നു തുടക്കമാകും.ബിസിനസ് പ്ലാറ്റ് ഫോമായ തൈസീർ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയു മായി ചേർന്ന് നടത്തുന്ന പരിപാടി ആഗസ്റ്റ് 11 വ രെ ദോഫാർ ഗവർണറേറ്റിലെ ഹവാന സലാലയി ലാണ് അരങ്ങേറുക.

ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നേതൃത്വം നൽകും. പ്രതിദിനം പതിനായിരത്തോളം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനൊപ്പം, സർഗാത്മകതയും വിനോദവും സമന്വയിപ്പിക്കുന്ന കാഴ്ചയനുഭവം നൽകാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

ഫെസ്റ്റിവലിൽ ദോഫാർ ഗവർണറേറ്റിലുള്ള സ സ്യങ്ങളുടെ ചെറിയ പ്രദർശനവും ഉണ്ടായിരി ക്കും. പെയിന്റിങ്, സംഗീതം, തെരുവുനാടകം, മറ്റു കലകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളുമുണ്ടാകും. മുതിർന്നവരും കുട്ടികളുമുൾപ്പെടെ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *