ദുബായ്: ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘യു.എഇ’ വെബ്സൈറ്റിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ 91 ലക്ഷം പേർ വെബ്സൈറ്റ് സന്ദർശിച്ചതായി ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി(ടി.ഡി.ആർ.എ) അറിയിച്ചു. ഇതോടെ ആകെ സന്ദർശകരുടെ എണ്ണം 1.4 കോടിയായി. ശരാശരി പേജ് കാഴ്ചകളുടെ എണ്ണത്തിൽ കഴിഞ്ഞ മാസങ്ങളിൽ 3.52 ശതമാനം വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
സർക്കാർ സേവനങ്ങളും വിവരങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനം ഏർപ്പടുത്തിയത്. സർക്കാറിന്റെ വിവരങ്ങളും സേവനങ്ങളും ഏകീകൃത സംവിധാനത്തിനു കീഴിലായത് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ബിസിനസ് മേഖലക്കും ഗുണംചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇയിൽ നിന്നുള്ളവർതന്നെയാണ് സേവനങ്ങൾക്ക് വെബ്സൈറ്റ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഉപഭോക്താക്കളിൽ 55.52 ശതമാനം പേരും യു.എ.ഇയിൽ താമസിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത്, യു.എസ്, യു.കെ, പാകിസ്താൻ, ജർമനി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിന്നിലുള്ളത്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
യു.എ.ഇയിലെ സർക്കാർ സേവനങ്ങളുടെ ഏറ്റവും പ്രാഥമികമായ ഉറവിടം എന്ന നിലയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അനുദിനം വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സറൂനി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C