സൗദി യുദ്ധവിമാനം തകർന്നുവീണു

റിയാദ്: റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടു. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ജീവനക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന്റെ പരിശീലന മേഖലയില്‍ പരിശീലന ദൗത്യത്തിനിടെ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍-മാലികി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.28 നാണ് പരിശീലന പറക്കലിനിടയിൽ (എഫ്-15എസ്എ) യുദ്ധ വിമാനം തകർന്നു വീണത്. വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സമിതിയുടെ ചുമതലപ്പെടുത്തിയതായി അല്‍-മാലികി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനമറിയിക്കുകയും ക്ഷമയും സാന്ത്വനവും ഉണ്ടാവട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *