സൗരോർജത്തിലോടും മൊബൈൽ ലൈബ്രറി

ഗവേഷണങ്ങളും, പുതുമയേറിയ പരീക്ഷണങ്ങളു ടെയുമെല്ലാം ആദ്യ ഇടം സർവകലാശാലകളാ ണ്. അത്തരത്തിലൊരു പരീക്ഷണംകൊണ്ട് മാ തൃക സൃഷ്ടിക്കുകയാണ് ഖത്തറിന്റെ പഠനകേന്ദ്ര മായ സർവകലാശാല. അറിവും വിജ്ഞാനവും വിളമ്പുന്ന ഒരു സഞ്ചരിക്കുന്ന ലൈബ്രറി. വായി ക്കാൻ ആഗ്രഹിക്കുന്നവനിലേക്ക് ഓടിയെത്തുന്ന മൊബൈൽ ലൈബ്രറി സർവകലാശാല കാമ്പ സിലുടനീളം ഓടിനടക്കുന്നു. അതാവട്ടെ, പരി സ്ഥിതിക്ക് ഒട്ടം കോട്ടമില്ലാതെ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന കുഞ്ഞു ക്ലബ് കാറും.

സുസ്ഥിര ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗരോർജത്തിൽ പ്ര വർത്തിക്കുന്ന മൊബൈൽ ലൈബ്രറി ഖത്തർ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയത്. പുനരുപയോഗിക്കാവുന്ന ഊർജത്തിനായി സൗ രോർജ പാനലുകളാൽ തീർത്ത കാറിൽ, പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനായി ഷെൽഫുകളും സ്ഥാപിച്ചിട്ടുണ്ട്.

സർവകലാശാലയുടെ ഏറ്റവും പുതിയ ഗവേഷ ണ മാസികയിലെ റിപ്പോർട്ട് പ്രകാരം സൗരോർജ ത്തിൽ പൂർണമായും ചാർജ് ചെയ്ത് ആറ് മണി ക്കൂർ പ്രവർത്തിക്കാനും 200 പുസ്തകങ്ങൾ വ ഹിക്കാനും ഈ ലൈബ്രറിക്ക് സാധിക്കും.പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പിക്കുന്നതിനും വായന സംസ്കാരം വളർ ത്തുന്നതിനുമായി വിദ്യാർഥികൾക്കും അധ്യാപക ർക്കും പ്രസിൽനിന്ന് അക്കാദമിക് റിസോഴ് സുകൾ വേഗത്തിൽ ലഭിക്കാനും ലക്ഷ്യമിട്ട് സർവ കലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് മെറ്റീരിയൽസാണ് (സി.എ.എം) ഈ നൂതന സം രംഭം വികസിപ്പിച്ചെടുത്തത്. ഖത്തർ ദേശീയ വിക സന കാഴ്ചപ്പാട് 2030ന്റെ ലക്ഷ്യങ്ങളെത്തിപ്പിടി ക്കുന്നതിനുള്ള പാരിസ്ഥിതിക സുസ്ഥിരത ഉ ത്തേജിപ്പിക്കുന്നതിലെ സർവകലാശാലയുടെ പ്ര തിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലി ക്കുന്നത്. മേഖലയിലെ സുസ്ഥിര ഊർജവും വി ദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലെ സർവ കലാശാലയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *