ദോഹ: ഖത്തറിലെ സർക്കാർ ജീവനക്കാരുടെ ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തി ഖത്തർ നിയമസഭാ യോഗം. സർക്കാർ ജീവനക്കാരുടെ ഓഫീസ് സമയത്തിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ് നൽകി. എന്നാൽ ഏഴ് മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണം എന്ന് ഉറപ്പുവരുത്തിയാണ് പുതിയ പരിഷ്കാരം ഖത്തർ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ തീരുമാനത്തിന് അംഗീകരാം നൽകിയിരിക്കുന്നത്.ആവശ്യമായ ഘട്ടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. എന്നാൽ തൊഴിൽ സമയത്തിൽ വീഴ്ച വരുത്താൻ പാടില്ല. സിവിൽ സർവീസ് ആൻഡ് ഗവ.

ഡവലപ്മെന്‍റ് ബ്യൂറോ നിർദേശത്തിന് അംഗീകാരം നൽകി. പുതിയ തൊഴിൽ സമയ നിർദേശങ്ങൾ സെപ്റ്റംബർ 29 മുതൽ നടപ്പിലാകും. ഇപ്പോൾ ഏഴ് മണിക്കണ് ഖത്തറിലെ സർക്കാർ ജോലി സമയം ആരംഭിക്കുന്നത്. എന്നാൽ ഇനി മുതൽ ഓഫീസ് സമയരം 6 : 30 നും 8: 30നുമിടയിൽ തുടങ്ങിയാൽ മതി. എന്നാൽ എപ്പോഴാണ് തുടങ്ങുന്നത് അപ്പോൾ മുതൽ ഏഴു മണിക്കൂർ ജോലി എന്ന സമയക്രമം പൂർത്തിയാക്കണം. ജോലിക്ക് എപ്പോഴാണ് പ്രവേശിക്കുന്നത് അപ്പോൾ മുതൽ ഏഴ് മണിക്കൂർ പൂർത്തിയാക്കി ജോലിയിൽ നിന്നും ഇറങ്ങാം.പഴയ രീതി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2. 30 വരെയായിരുന്നു ജോലി സമയം. എന്നാൽ ഇനി മുതൽ ഈ സമയക്രമം ബാധകമല്ല. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അംഗവൈകല്യമുള്ളവർ മറ്റ് ആരോഗ്യപ്രശനമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് നൽകാനും പുതിയ നിർദേശം അനുവദിക്കുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C