ദോഹ: ഖത്തറിൽ സന്ദർശകരുടെ എണ്ണത്തിൽ 78% വർദ്ധനവ് ഉണ്ടായതായി കണക്കാക്കി. ജൂലൈ മാസത്തെ അപേക്ഷിച്ച് പ്രതിമാസം 8.5 ശതമാനം കുറയുകയും 2022 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 78% വാർഷിക വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ സന്ദർശകർ ജിസിസി രാജ്യങ്ങളിൽ നിന്നാണ്. 43% ജിസിസി സന്ദർശകരാണ് ഖത്തറിൽ എത്തിയിട്ടുള്ളത്.
ഏറ്റവും ഉയർന്ന ശതമാനം കണക്കാക്കുന്നത് തുറമുഖത്തിന്റെ തരം അനുസരിച്ചാണ്.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് മൊത്തം സന്ദർശകരുടെ 62 ശതമാനവും എയർ വഴിയുള്ള സന്ദർശകരാണ്. 2023 ജൂലൈ അപേക്ഷിച്ച് ഓഗസ്റ്റിൽ ഖത്തറിന്റെ തുറമുഖങ്ങളിൽ എത്തുന്ന മൊത്തം കപ്പലുകളുടെ എണ്ണത്തിൽ 10.3% വർദ്ധനവ് ഉണ്ടായതാണ് രേഖപ്പെടുത്തുന്നത്. അതേസമയം കപ്പലുകളുടെ മൊത്തം ടണ്ണേജ് 2023 ജൂലൈയെ അപേക്ഷിച്ച് 22.1% വർദ്ധനവ് രേഖപ്പെടുത്തി.
ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം മൊത്തം ബ്രോഡ് മണി സപ്ലൈ (M2) 2023 ഓഗസ്റ്റിൽ ഏകദേശം 685 ബില്യൺ ക്യു ആർ രേഖപ്പെടുത്തി. 2023 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 7545 പുതിയ വാഹനങ്ങൾ എത്തി. ഈ കണക്ക് പ്രതിമാസ വർദ്ധനവ് 22.8% വും വാർഷിക കുറവ് 14.6 ശതമാനവും കാണിക്കുന്നു. 2023 ഓഗസ്റ്റിൽ മൊത്തം 589 ട്രാഫിക് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രതിമാസ 1.0 ശതമാനവും വാർഷിക കുറവും 14.0% കാണിക്കുന്നു. ഒരേ മാസത്തെ മിക്ക വാഹന അപകട കേസുകളിലും 93 ശതമാനവും നിസ്സാര പരിക്കുകളാണുള്ളത്. ഗുരുതരമായ പരിക്കുകൾ 5%. 11 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C