ജപ്പാനിൽ ഭൂചലനം

Earthquake in Japan

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്ത് വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 7.01നാണ് ഭൂചലനം ഉണ്ടായത്. പസഫിക് സമുദ്രത്തിലെ ദ്വീപുകൾക്ക് സമീപമുണ്ടായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകി. ആളപായം സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇസു ശൃംഖലയിലെ ദ്വീപുകളിലെ ആളുകളോട് കടൽതീരങ്ങളിൽ നിന്നും നദിക്കു സമീപത്തുനിന്നും അകന്നു നിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ദ്വീപുകളുടെ തീരങ്ങളിൽ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *