യുഎഇയിൽ യുവജന ക്ഷേമ മന്ത്രിയാകാൻ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

4700 applications received in 7 hours to become Youth Welfare Minister in UAE

ദുബായ്: യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തിൽ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകൾ.

യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമാകുക, രാജ്യസേവനത്തിൽ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന. കഴിവുള്ള സത്യസന്ധരായ സ്വദേശികൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയിൽ (contactus@moca.gov.ae) വഴി അപേക്ഷിക്കണം. തിര​ഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്തിന്റെ യുവജന മന്ത്രിയാകും. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.

അടുത്ത തലമുറയിലെ നേതാക്കളെ വളർത്തുന്നത് യുഎഇ ഗവൺമെന്റിന്റെ മുൻ‌ഗണനകളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016-ൽ, ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി 22-ാം വയസ്സിൽ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട് യുഎഇ. രാജ്യത്തുടനീളമുള്ള സർവ്വകലാശാലകൾ നാമനിർദ്ദേശം ചെയ്ത യുവാക്കളുടെ കൂട്ടത്തിൽ നിന്നാണ് ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി തിരഞ്ഞെടുക്കപ്പെട്ടത്.

Related News


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *