ന്യൂഡൽഹി ∙ യുകെയിൽ തൊഴിൽത്തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗൽ സെൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നൽകി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ് ഏജൻസി വഴിയാണു നഴ്സുമാർ യുകെയിലെത്തിയത്. വീസ നടപടികൾക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരിൽ 5 ലക്ഷം രൂപയും വീതം നഴ്സുമാരിൽ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്.
വഞ്ചിതരായ നഴ്സുമാർ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെൽ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ ചാപ്റ്റർ കോ ഓർഡിനേറ്റർ സോണിയ സണ്ണിയും പറഞ്ഞു.
തട്ടിപ്പു നടത്തിയ ഏജൻസി തുടർന്നും ആളുകളെ യുകെയിൽ എത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. നഴ്സുമാരെ സഹായിക്കാൻ യുകെയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു നിർദേശം നൽകണമെന്നും സർക്കാർ തലത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C