ദീപാവലി ആഘോഷങ്ങളിലാണ് രാജ്യം. മിക്ക സംസ്ഥാനങ്ങളിലും ഇന്നേ ദിവസം ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് അടുപ്പിച്ച് നാല് ദിവസം അവധിയാണെന്നതരത്തില് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമുണ്ടോ? ഏതെല്ലാം സംസ്ഥാനങ്ങള്‍ക്കാണ് അവധി ബാധകമെന്ന് നോക്കാം. കേരളം, തമിഴ്നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗോവ, പുതുച്ചേരി,ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് ദീപാവലി പ്രമാണിച്ച് ഇന്ന് അവധിയാണഎന്നാല് ത്രിപുര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പുര്‍, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളിബാങ്കുകള്ക്ക് ഇന്ന് അവധിയില്ല. പകരം, ദീപാവലി, കട് ഫെസ്റ്റിവല്‍, കന്നഡ രാജ്യോത്സവ എന്നിവ കണക്കിലെടുത്ത് ഇവിടങ്ങളില്‍ നാളെയാണ് (നവംബര്‍ 1) ബാങ്കുകള്‍ക്ക് അവധി.
