ഖത്തർ റിയൽ എസ്റ്റേറ്റ് മേഖല രണ്ടാം പാദത്തിൽ 4.375 ബില്യൺ റിയാലിറ്റി ഇടപാടുകൾ നടത്തി

ദോഹ : ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ (Q2) 4.375 ബില്യൺ റിയാലിന്റെ ഇടപാടുകൾ നടന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 795 ഇടപാടുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2023 മെയ് മാസത്തിൽ 1.853 ബില്യൺ മൂല്യമുള്ള ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ചു. ഇതോടെ റിയൽ എസ്റ്റേറ്റ് സൂചികകളുടെ എണ്ണം വർദ്ധിക്കുകയാണ് ഉണ്ടായത്.

ജനസംഖ്യയുടെ സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കുന്നതിന് ആഗോളതലത്തിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ് ഖത്തറിനുള്ളത്. കൂടാതെ ഖത്തറികൾ അല്ലാത്തവർക്ക് റിയലിസ്റ്റേറ്റ് ഫ്രീ ഹോൾഡ് അനുവദിക്കുന്നത് പോലുള്ള സംരംഭങ്ങൾ അടുത്തിടെ വികസിപ്പിക്കുകയുണ്ടായി.

ഖത്തർ സമ്പദ് വ്യവസ്ഥ 2030 ഓടെ നിരവധി സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമാകുകയും അവയുടെ പൂർത്തീകരണം നടത്തുകയും ചെയ്യും. കൂടാതെ ഖത്തർ റിയൽ എസ്റ്റേറ്റ് മേഖല,റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് തുടങ്ങിയവ അതിവേഗം വളരുന്ന മേഖലകളിൽ ഒന്നായി ഖത്തറിനെ സൂചിപ്പിക്കുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *