നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്‌തതിനെ തുടർന്നാണ് നടപടി.

ഹവല്ലി ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇൻസ്പെക്ഷൻ സൂപ്പർവൈസർ മുഹമ്മദ് അൽ-കന്ദരി പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

Related News

രാജ്യത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അൽ- കന്ദരി മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *