ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ വ്യാഴാഴ്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിക്കുകയും 51 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഷാങ്‌സി പ്രവിശ്യയിലെ ലുലിയാങ് സിറ്റിയിലെ ലിഷി ഡിസ്ട്രിക്ടിലുള്ള യോങ്‌ജു കൽക്കരി കമ്പനിയുടെ നാല് നിലകളുള്ള കെട്ടിടത്തിലാണ് രാവിലെ 6:50 ഓടെ തീപിടിത്തമുണ്ടായത്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതും മോശം നിർവ്വഹണവും കാരണം ചൈനയിൽ വ്യാവസായിക അപകടങ്ങൾ സാധാരണമാണ്.
ജൂലൈയിൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ സ്‌കൂൾ ജിമ്മിന്റെ മേൽക്കൂര തകർന്ന് 11 പേർ മരിച്ചിരുന്നു. ഒരു മാസം മുമ്പ്, വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു ബാർബിക്യൂ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ 31 പേർ മരിക്കുകയുണ്ടായി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C