ടീം ടോട്ടല്‍ 10 ഓവറില്‍ 10 റണ്‍സ്! നാണക്കേടിന്റെ റെക്കോര്‍ഡില്‍ മംഗോളിയയും

ബംഗി: അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ റെക്കോര്‍ഡില്‍ സ്വന്തം പേരും എഴുതി ചേര്‍ത്ത് മംഗോളിയ! സിംഗപ്പുരിനെതിരായ ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തിലാണ് നാണക്കേടിന്റെ റെക്കോര്‍ഡ്. മംഗോളിയെ വെറും 10 റണ്‍സില്‍ ഓള്‍ ഔട്ടായി. വെറും അഞ്ച് പന്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്ത് സിംഗപ്പുര്‍ മത്സരം വിജയിക്കുകയും ചെയ്തു.

2023ല്‍ സ്‌പെയിനിനെതിരെ ഐല്‍ ഓഫ് മെന്‍ ടീം നേടിയ 10 റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പമാണ് മംഗോളിയയും എത്തിയത്.സിംഗപ്പുര്‍ റിസ്റ്റ് ബൗളര്‍ ഹര്‍ഷ ഭരദ്വാജിന്റെ മാജിക്ക് സ്പിന്നാണ് മംഗോളിയയുടെ കണക്കു കൂട്ടല്‍ അപ്പാടെ തെറ്റിച്ചത്. നാലോവറില്‍ രണ്ട് മെയ്ഡനടക്കം 3 റണ്‍സ് മാത്രം വഴങ്ങി ഹര്‍ഷ 6 വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷയ് പുരി രണ്ട് വിക്കറ്റും രഹാല്‍ ശേഷാദ്രി, രമേഷ് കാളിമുത്തു എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *