പീഡന ആരോപണം വ്യാജം; നിയമനടപടികളുമായി മുന്നോട്ടെന്ന് നിവിൻ പോളി

nivin

കൊച്ചി∙ തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം തികച്ചും വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു.ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇനിയും ആർക്കെതിരെയും വരാം എന്നും നടൻ പ്രെസ്സ് മീറ്റിൽ പറഞ്ഞു. വളരെ ശക്തമായ ഒരു ആരോപണം അന്ന് തനിക്കെതിരെ ഉന്നയിച്ചേക്കുന്നത്. പരാതി നൽകിയ കുട്ടിയെ തനിക്ക് അറിയില്ല എന്നും നടൻ പറഞ്ഞു.

എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണു കേസ്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. നിർമാതാവ് എ.കെ. സുനിലിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ.കെ. സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ലഭിക്കുന്നതിനായി ഞങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *