ഗ​സ്സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക്‌​സ് പ്രോ​ജ​ക്ടു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ഗ​സ്സ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യിയ റോ​ബോ​ട്ടി​ക്‌​സി​ലേ​ക്കും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​ക്കും വെ​ളി​ച്ചം പ​ക​ർ​ന്ന് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം. നി​ർ​മി​ത​ബു​ദ്ധി വാ​ഴു​ന്ന ലോ​ക​ത്തി​ന്റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളി​ലേ​ക്ക് ലോ​ക​ത്തെ ​ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​യ ഗ​സ്സ​യി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ലെ എ.​ഐ ഡി​ജി​റ്റ​ൽ സെ​ന്റ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 13 മു​ത​ൽ 17 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ത്ഭു​ത​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി സം​ഘാ​ട​ക​ർ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​ന നീയ​റി​ങ്, ഗ​ണി​തം (എ​സ്.​ടി.​ഇ.​എം) ക​ഴി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ടു​ത്ത ത​ല​മു​റ​യെ സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ സ​ജ്ജ​മാ​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *