മസ്കത്ത്: രാജ്യത്തെ ബിസിനസ് ഉടമകളുമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വളർന്നുവരുന്ന കമ്പനികളുടെയും പ്രതിനിധികൾ സംബന്ധിച്ചു.ഭരണകൂടവും സ്വകാര്യമേഖലയും തമ്മിലലുള്ള ഫലപ്രദമായ പങ്കാളിത്തത്താൽ രാജ്യത്ത് കൈവരിച്ച നേട്ടങ്ങളെയും ഫലങ്ങളെയും കുറിച്ച് സുൽത്താൻ അവലോകനം ചെയ്തു.രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിന്റെ തുടർച്ചയായ പുരോഗതി ബിസിനസുകാരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വിവിധ സാമ്പത്തിക മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ആകർഷകമായ നിക്പ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
